ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാം ടെസ്റ്റും ജയിച്ച് പാരമ്പര തൂത്തുവാരി ഇന്ത്യ: മൂന്നാം റെസ്റ്റ്റിൽ ജയം ഇന്നിങ്സിനും 202 റൺസിനുംd

101

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഇന്നിങ്‌സ് വിജയത്തോടെ പരമ്പര ഇന്ത്യ 3-0ന് തൂത്തുവാരി. ഇന്നിങ്‌സിനും 202 റണ്‍സിനുമാണ് മൂന്നാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയെ ഇന്ത്യ നാണംകെടുത്തിയത്. ഇതോടെ ഐസിസിയുടെ പ്രഥമ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലെ ഒന്നാം സ്ഥാനം ഇന്ത്യ ഭദ്രമാക്കുകയും ചെയ്തു. ഫോളോഓണിനെ തുടര്‍ന്ന് രണ്ടാമിന്നിങ്‌സില്‍ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തോല്‍വി മൂന്നാംദിനം തന്നെ ഉറപ്പായിരുന്നു. എട്ടിന് 132 റണ്‍സെന്ന നിലയില്‍ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയെ ഒരു റണ്‍സ് മാത്രമേ കൂട്ടിച്ചേര്‍ക്കാന്‍ ഇന്ത്യ അനുവദിച്ചുള്ളൂ. അവസാന രണ്ടു വിക്കറ്റുകളും ഷഹബാസ് നദീമിനാണ്. ത്യുനിസ് ഡിബ്രുയ്ന്‍ (30), ലുംഗി എന്‍ഗിഡി (0) എന്നിവരെ പുറത്താക്കിയാണ് നദീം ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കിയത്.