വിന്‍ഡീസിന് എതിരെ ഇന്ത്യയ്ക്ക് ജയം, പരമ്പര: വിടവാങ്ങൽ മത്സരത്തിൽ തിളങ്ങി ഗെയ്‌ൽ

215

വിന്‍ഡീനെതിരായ മൂന്നാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ജയം. മഴ കാരണം 35 ഓവറുകളായി ചുരുങ്ങിയ കളിയില്‍, നായകന്‍ വിരാട് കോലിയും ശ്രേയസ് അയ്യറും ഇന്ത്യന്‍ ജയത്തിന് പങ്കായം പിടിച്ചു. ആറു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. ഇതോടെ കരീബിയന്‍ മണ്ണിലെ ഏകദിന പരമ്പരയും കോലിപ്പട തൂത്തുവാരി. മഴനിയമം പ്രകാരം 35 ഓവറില്‍ 255 റണ്‍സാണ് ഇന്ത്യയ്ക്ക് മുന്നില്‍ വിജയലക്ഷ്യം ഉയര്‍ന്നത്. പുറത്താവാതെ കോലി കുറിച്ച 114 റണ്‍സ് ഇന്ത്യയുടെ ജയത്തില്‍ നിര്‍ണായകമായി.