HomeSportsസാഫ് കപ്പ്‌ കിരീടം ഇന്ത്യക്ക്

സാഫ് കപ്പ്‌ കിരീടം ഇന്ത്യക്ക്

തിരുവനന്തപുരം: കിരീടം നിലനിര്‍ത്താനത്തെിയ അഫ്ഗാനിസ്താന്‍െറ കണക്കുകൂട്ടലുകള്‍ കാറ്റില്‍ പറത്തി സുനില്‍ ഛേത്രിയും സംഘവും ദക്ഷിണേഷ്യന്‍ ഫുട്ബാളിലെ അധീശത്വം അരക്കിട്ടുറപ്പിച്ചു. കോച്ച് സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ൈറന്‍െറ തന്ത്രങ്ങള്‍ക്കനുസരിച്ച് ആദ്യ മിനിറ്റു മുതല്‍ എതിരാളികളുടെ കരുത്തോ ഫിഫ റാങ്കിങ്ങോ ഗണിക്കാതെ ആവേശോജ്ജ്വലമായി കളിച്ച ഇന്ത്യയ്ക്ക് സാഫ് കപ്പ്‌ കിരീടം. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കരുത്തരായ അഫ്ഗാനിസ്ഥാനെ ഇന്ത്യ തകർത്തുവിട്ടത്. അന്താരാഷ്ട്ര മത്സരത്തിലെ 50ാം ഗോള്‍ നേടിയ ക്യാപ്റ്റന്‍ സുനില്‍ ഛേത്രി ടീമിനെ മുന്നില്‍നിന്ന് നയിച്ചു.

സെമിയില്‍ മാലദ്വീപിനെതിരെ കളിച്ച ഇലവനില്‍ മാറ്റംവരുത്താതെ കളത്തിലിറങ്ങിയ ആതിഥേയര്‍, പിന്തുണക്കാന്‍ ഗാലറികളില്‍ നിറഞ്ഞ കാണികളുടെ പ്രതീക്ഷക്കൊത്താണ് കളിച്ചത്. ഇടത് പാര്‍ശ്വത്തില്‍ നിറഞ്ഞുനിന്ന നര്‍സാരിക്കൊപ്പം ഛേത്രിയും ജെജെയും ഒത്തിണക്കത്തോടെ തകര്‍ത്തു കളിച്ചപ്പോള്‍ മധ്യനിരയില്‍ ലിങ്ദോയും ബികാഷ് ജൈറുവും റൗളിന്‍ ബോര്‍ഗസും തികഞ്ഞ പിന്തുണയുമായി ഒപ്പം നിന്നു. പിന്‍നിരയിലെ പാളിച്ചകള്‍ ഒരുവിധം പരിഹരിച്ച അര്‍ണാബും നാരായണ്‍ ദാസും അഫ്ഗാന്‍െറ മുന്നേറ്റനിരക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കിയില്ല. ബാറിനു കീഴില്‍ ഗുര്‍പ്രീത് സിങ് സന്ധുവും ഉജ്ജ്വല ഫോമിലായിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments