ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20: മൊഹാലിയില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം

165

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ടി20 മല്‍സരത്തില്‍ ഇന്ത്യക്കു ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ അഞ്ചു വിക്കറ്റിന് 149 റണ്‍സിന് ഇന്ത്യ പിടിച്ചുനിര്‍ത്തി. മറുപടിയില്‍ നായകന്റെ കളി കെട്ടഴിച്ച് രോഹിത് ശര്‍മ (72*) മുന്നില്‍ നിന്നു നയിച്ചപ്പോള്‍ ഒരോവര്‍ ശേഷിക്കെ ഇന്ത്യ ലക്ഷ്യത്തിലെത്തി. 52 പന്തില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറും കോലിയുടെ ഇന്നിങ്‌സിലുണ്ടായിരുന്നു. ശിഖര്‍ ധവാനാണ് (40) ഇന്ത്യയുടെ മറ്റൊരു സ്‌കോറര്‍. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തി. ആദ്യ മല്‍സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു.