ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഉജ്ജ്വലവിജയം

143

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ കളിയില്‍ ഇന്ത്യയ്ക്ക് 203 റണ്‍സ് വിജയം. രണ്ടാം ഇന്നിങ്‌സില്‍ 395 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ സന്ദര്‍ശകര്‍ 191 റണ്‍സിന് പുറത്തായി. അവസാന രണ്ട് വിക്കറ്റുകളില്‍ ദക്ഷിണാഫ്രിക്ക ചെറുത്തുനില്‍പ് നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ഇന്ത്യയ്ക്കുവേണ്ടി 5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയും 4 വിക്കറ്റു വീഴ്ത്തിയ രവീന്ദ്ര ജഡേജയുമാണ് ബൗളര്‍മാരില്‍ തിളങ്ങിയത്. ഇന്ത്യ 502/7, 323/4. സൗത്ത് ആഫ്രിക്ക 431, 191.