വിൻഡീസിനെതിരായ ടെസ്റ്റ്‌ : രക്ഷകനായി ജഡേജ, ഇന്ത്യ 297ന് പുറത്ത്

221

വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് 297 റണ്‍സില്‍ അവസാനിച്ചു. ആദ്യദിനം അജിങ്ക്യ രഹാനെയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിനെ കരകയറ്റിയതെങ്കില്‍ രണ്ടാം ദിനം രവീന്ദ്ര ജഡേജയുടെ വീരോചിത പ്രകടനമാണ് ഇന്ത്യയെ 300ന് അടുത്തെത്തിച്ചത്. എട്ടാമനായി ഇറങ്ങിയ ജഡേജ 58 റണ്‍സ് നേടി.112 പന്തില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ജഡേജയുടെ ഇന്നിങ്‌സ്.

വാലറ്റത്ത് 19 റണ്‍സെടുത്ത ഇഷാന്ത് ശര്‍മയും ഇന്ത്യക്കു വിലപ്പെട്ട സംഭാന നല്‍കി. എട്ടാം വിക്കറ്റില്‍ ജഡേജയും ഇഷാന്തും ചേര്‍ന്നെടുത്ത 60 റണ്‍സാണ് ഇന്ത്യയെ തകര്‍ച്ചയില്‍ നിന്നും കൈപിടിച്ചുയര്‍ത്തിയത്. വിന്‍ഡീസിനു വേണ്ടി കെമര്‍ റോച്ച് നാലും ഷാനോണ്‍ ഗബ്രിയേല്‍ മൂന്നും റോസ്റ്റണ്‍ ചേസ് രണ്ടും വിക്കറ്റെടുത്തു.