വിന്‍ഡീസിനെതിരായ ട്വന്റി 20 യിൽ ഇന്ത്യക്ക് സമ്പൂര്‍ണ ജയം: കോലിക്ക് അർധ സെഞ്ച്വറി

117

വെസ്റ്റിന്‍ഡീസിനെതിരായ മൂന്ന് മത്സര ടി 20 പരമ്പരയില്‍ ഇന്ത്യക്ക് സമ്പൂര്‍ണ ജയം. ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് പരമ്പര സ്വന്തമാക്കിയിരുന്ന ഇന്ത്യ മൂന്നാം പോരാട്ടത്തില്‍ 7 വിക്കറ്റിന്‍റെ ജയമാണ് ആഘോഷിച്ചത്. കരീബിയന്‍ പോരാളികള്‍ ഉയര്‍ത്തിയ 147 റണ്‍സ് ലക്ഷ്യം കോലിപ്പട അഞ്ച് പന്ത് ശേഷിക്കെ മറികടന്നു.

59 റണ്‍സ് നേടിയ നായകന്‍ കോലിയും 65 റണ്‍സ് നേടി പുറത്താകാതെ നിന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ഋഷഭ് പന്തും ചേര്‍ന്നാണ് ഇന്ത്യക്ക് ജയം സമ്മാനിച്ചത്. കോലിക്ക് പുറമെ രാഹുല്‍ (20), ധവാന്‍(2) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ പുറത്തായത്. മനീഷ് പാണ്ഡെ രണ്ട് രണ്‍സുമായി പുറത്താകാതെ നിന്നു.