കാത്തിരിപ്പ് നീളും: ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം കോവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു

27

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനം കോവിഡ്-19 വ്യാപനത്തെ തുടർന്ന് മാറ്റിവെച്ചു. ഔദ്യോഗിക ട്വിറ്റർ പേജിലൂടെ ഐ.സി.സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യൻ താരങ്ങൾക്ക് ശ്രീലങ്കയിലേക്ക് വരാനാകില്ലെന്ന് ബി.സി.സി.ഐ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ അറിയിക്കുകയും ചെയ്തു. ജൂൺ അവസാനം തുടങ്ങി ജൂലായ് തുടക്കംവരെ എന്ന രീതിയിലായിരുന്നു മത്സരത്തിന്റെ സമയക്രമം. മത്സരത്തിന്റെ കൃത്യമായ തിയ്യതികളും എണ്ണവും തീരുമാനിച്ചിരുന്നില്ല. മൂന്നു വീതം ഏകദിനങ്ങളും ട്വന്റി-20 മത്സരങ്ങളുമായിരുന്നു പരമ്പയിലുണ്ടായിരുന്നത്.