ലോകകപ്പ് യോഗ്യത: ഒമാനെതിരെ ഇന്ത്യക്ക് അവസാന നിമിഷം തോൽവി

160

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ വിജയത്തിന്റെ പടിവാതിലില്‍ ഇന്ത്യ ഒമാനെതിരെ തോല്‍വി വഴങ്ങി. ഒമാനെതിരെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ തോല്‍വി. 24-ാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയിലൂടെ മുന്നിലെത്തിയ ഇന്ത്യ എണ്‍പത്തി രണ്ടാം മിനിറ്റ് വരെ ലീഡ് കാത്തെങ്കിലും ഒമാന്റെ ആക്രമണ ഫുട്ബോളിന് മുന്നില്‍ ഒടുവില്‍ പിഴച്ചു. എണ്‍പത്തി രണ്ടാം മിനിറ്റില്‍ അല്‍ മന്ദിറിലൂടെ സമനില പിടിച്ച ഒമാന്‍ 90-ാം മിനിറ്റില്‍ അല്‍ മന്ദിറിന്റെ സോളോ ഗോളില്‍ വിജയമുറപ്പിച്ചു. ആദ്യ പകുതിയില്‍ ഒമാന്‍ ഗോള്‍ മുഖത്തെ വിറപ്പിച്ച ഇന്ത്യന്‍ മുന്നേറ്റ നിരക്ക് രണ്ടാം പകുതിയില്‍ കാര്യമായി ഒന്നും ചെയ്യാനായില്ല.