ട്വന്റി 20പരമ്പര: ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം

57

ന്യൂസിലാന്‍ഡിന് എതിരെ ഇന്ത്യയ്ക്ക് ഏഴു വിക്കറ്റ് ജയം. ഈഡന്‍ പാര്‍ക്കിലെ രണ്ടാം ട്വന്റി-20 മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 133 റണ്‍സ് വിജയലക്ഷ്യം 15 പന്തുകള്‍ ബാക്കി നില്‍ക്കെ കോലിപ്പട മറികടന്നു. ജയത്തോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പര 2-0 എന്ന നിലയില്‍ ഇന്ത്യ മുന്നിലെത്തി. കെഎല്‍ രാഹുല്‍ – ശ്രേയസ് അയ്യര്‍ ജോടിയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്.

ആദ്യ ഓവറില്‍ രോഹത്തിനെ ഇന്ത്യയ്ക്ക് നഷ്ടമായി. ടിം സോത്തിയുടെ പന്തില്‍ സ്ലിപ്പില്‍ ക്യാച്ച് നല്‍കിയാണ് ഹിറ്റ്മാന്‍ മടങ്ങിയത്. ആറാം ഓവറില്‍ കോലിയെയും സോത്തി തിരിച്ചയച്ചു. ശേഷമാണ് ശ്രേയസും രാഹുലും ക്രീസില്‍ ഒരുമിക്കുന്നത്. നാലാം വിക്കറ്റില്‍ പക്വതയോടെ കളിച്ച ശ്രേയസ് രാഹുലിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയതീരത്തു കൊണ്ടുവന്നു. 33 പന്തില്‍ 44 റണ്‍സാണ് ശ്രേയസിന്റെ സംഭാവന. മൂന്നു സിക്‌സും ഒരു ഫോറും താരത്തിന്‌റെ ഇന്നിങ്‌സിലുണ്ട്.