അണ്ടർ 19 വേൾഡ് കപ്പ്: ഓസീസിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

59

അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ നാടകീയ വിജയവുമായി നിലവിലെ ചാംപ്യന്‍മാരായ ഇന്ത്യ സെമി ഫൈനലിലേക്കു കുതിച്ചു. ആദ്യ ക്വാര്‍ട്ടറില്‍ 74 റണ്‍സിനാണ് മൂന്നു തവണ ചാംപ്യന്‍മാരായ കംഗാരുപ്പടയെ പ്രിയം ഗാര്‍ഗ് നയിച്ച ഇന്ത്യ കെട്ടുകെട്ടിച്ചത്. തുടര്‍ച്ചയായ രണ്ടാമത്തെ ലോകകപ്പിലാണ് ഓസീസിനെതിരേ ഇന്ത്യന്‍ യുവനിര വെന്നിക്കൊടി പാറിച്ചത്.

2018ലെ കഴിഞ്ഞ ജൂനിയര്‍ ലോകകപ്പില്‍ ഓസീസിന്റെ കഥ കഴിച്ചായിരുന്നു ഇന്ത്യയുടെ നാലാം കിരീടനേട്ടം.