ഇന്ത്യ ദക്ഷിണാഫ്രിക്ക t 20: ഇന്ത്യക്ക് ദയനീയ തോൽവി

123

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സ്വന്തം നാട്ടില്‍ ആദ്യമായി ടി20 പരമ്പര സ്വന്തമാക്കുകയെന്ന ഇന്ത്യ മോഹം പൊലിഞ്ഞു. മൂന്നാമത്തെയും അവസാനത്തെയും ടി20യില്‍ ക്വിന്റണ്‍ ഡികോക്ക് നയിച്ച ദക്ഷിണാഫ്രിക്കന്‍ യുവനിര ഇന്ത്യയെ വാരിക്കളയുകയായിരുന്നു. ഒമ്പതു വിക്കറ്റിന്റെ ആധികാരിക ജയമാണ് സന്ദര്‍ശകര്‍ സ്വന്തമാക്കിയത്. ഇതോടെ പരമ്പര 1-1ന് അവസാനിക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുക്കാനുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയുടെ തീരുമാനം പിഴയ്ക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന് 134 റണ്‍സെടുക്കാനേ ഇന്ത്യക്കായുള്ളൂ. മറുപടിയില്‍

നായകന്‍ ഡികോക്ക് (79*) തകര്‍പ്പന്‍ ഫിഫ്റ്റിയുമായി മുന്നില്‍ നിന്നു നയിച്ചപ്പോള്‍ 16.5 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ഒപ്പമെത്തി. 52 പന്തില്‍ ആറു ബൗണ്ടറികളും അഞ്ചു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ടെംബ ബവുമ 27 റണ്‍സോടെ പുറത്താവാതെ നിന്നു. റീസ്സ ഹെന്‍ഡ്രിക്‌സാണ് (28) ഔട്ടായത്.