ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ട് : അഫ്ഗാനിസ്താനെതിരെ സമനില വഴങ്ങി ഇന്ത്യ

166

ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഇഞ്ചുറിടൈം ഗോളില്‍ ഇന്ത്യ തോല്‍വിയില്‍ നിന്നും കഷ്ടിച്ചു രക്ഷപ്പെട്ടു. റാങ്കിങില്‍ തങ്ങളേക്കാള്‍ പിറകിലുള്ള അഫ്ഗാനിസ്താനെതിരേയാണ് ഇന്ത്യ പരാജയത്തിന് തൊട്ടരികില്‍ നിന്ന് 1-1ന്റെ സമനില പിടിച്ചുവാങ്ങിയത്. പകരക്കാരനായി ഇറങ്ങിയ സെയ്മിന്‍ലെന്‍ ഡുംഗെലിന്റെ ഹെഡ്ഡര്‍ ഗോള്‍ ഇന്ത്യയെ നാണക്കേടില്‍ നിന്നു രക്ഷിക്കുകയായിരുന്നു. വലതു മൂലയില്‍ നിന്നുള്ള ബ്രെന്‍ഡന്റെ കോര്‍ണര്‍ കിക്ക് ഡുംഗെല്‍ തകര്‍പ്പനൊരു ഹെഡ്ഡറിലൂടെയാണ് ഡുംഗെല്‍ വലയ്ക്കുള്ളിലാക്കിയത്. ബംഗ്ലാദേശിനെതിരേയുള്ള തൊട്ടുമുമ്പത്തെ കളിയിലും ഇന്ത്യ ഇഞ്ചുറിടൈമില്‍ സമനില ഗോള്‍ കണ്ടെത്തിയിരുന്നു.