ഫാ.ജോര്‍ജ് കുഴിപ്പള്ളിയെ ഇടുക്കി ബിഷപ്പായി നിയമിച്ചതായി റിപ്പോർട്ട്; പ്രഖ്യാപനം നാളെയോ മറ്റന്നാളോ

ഫാ.ജോര്‍ജ് കുഴിപ്പള്ളിയെ ഇടുക്കി ബിഷപ്പായി നിയമിച്ചതായി റിപ്പോർട്ട്. നാളെയോ മറ്റന്നാളോ പ്രഖ്യാപനം ഉണ്ടായേക്കും. സിറോ മലബാര്‍ സഭയുടെ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടില്‍ തുടരുന്ന സിനഡില്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരി പുതിയ ബിഷപ്പിനെ പ്രഖ്യാപിക്കും. ഈസമയം റോമിലെ വത്തിക്കാന്‍ ആസ്ഥാനത്തും ഉത്തരവ് ഉത്തരവ് വായിക്കും.പുതിയ ബിഷപ്പിന്റെ നിയമനം ഇടുക്കി രൂപതയുടെ ആദ്യബിഷപ്പായ മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍ കഴിഞ്ഞ സെപ്റ്റംബറിലാണ്, മേജര്‍ ആര്‍ച്ചുബിഷപ്പ് മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് വിരമിക്കല്‍ അപേക്ഷ നല്‍കിയത്. 75 വയസ്സു തികഞ്ഞ ബിഷപ്പുമാര്‍ വിരമിക്കണമെന്ന കാനോന്‍ നിയമപ്രകാരമായിരുന്നു അപേക്ഷ. പുതിയ ബിഷപ്പിനെ നിയമിക്കുന്നതുവരെ കാവല്‍ബിഷപ്പായി പദവിയില്‍ തുടരാന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് നിര്‍ദേശിച്ചു. 2003 ജനുവരി 15-നാണ് കോതമംഗലം രൂപത വിഭജിച്ച് ഇടുക്കി കരിമ്പന്‍ ആസ്ഥാനമായി പുതിയ രൂപത സ്ഥാപിച്ചത്.