HomeNewsLatest Newsഐഡിയ-വോഡഫോണ്‍ ലയനം: ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

ഐഡിയ-വോഡഫോണ്‍ ലയനം: ആയിരക്കണക്കിന് ജീവനക്കാര്‍ പിരിച്ചുവിടല്‍ ഭീഷണിയില്‍

ഐഡിയയും വോഡാഫോണും തമ്മില്‍ ലയിച്ചതിന്റെ ഭാഗമായി ചെലവുകള്‍ കമ്ബനി വെട്ടിക്കുറയ്ക്കുന്നു. ജീവനക്കാരെ ഒഴിവാക്കിയും ഓഫീസുകള്‍ കുറച്ചും വലിയ ചെലവ് ചുരുക്കലാണ് കമ്ബനി ലക്ഷ്യംവയ്ക്കുന്നത്. ഏകദേശം 18000 ജീവനക്കാരുള്ള പുതിയ കമ്ബനിയില്‍നിന്ന് അയ്യായിരത്തോളം ആളുകളെ പറഞ്ഞുവിടാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചെറുപട്ടണങ്ങളിലുള്‍പ്പെടെ ഇരു കമ്ബനികള്‍ക്കും ഓഫീസുകളുണ്ട്. അവ ഒന്നായി മാറ്റും. അങ്ങനെ 70,000 കോടി രൂപയുടെ ചെലവ് ചുരുക്കലാണ് ഉദ്ദേശിക്കുന്നത്. ജിയോയുമായി മത്സരിക്കാന്‍ ലയനമല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ഇല്ല എന്ന സാഹചര്യത്തിലാണ് ഇരുകമ്ബനികളും ഒരുമിച്ചത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments