തന്നോട് ചോദിക്കാതെ സ്മാർട്ഫോൺ വാങ്ങി; യുവതിയെ കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്ത് ഭർത്താവ് !

46

തന്നോട് ചോദിക്കാതെ സ്മാർട്ഫോൺ വാങ്ങിയതിനു ഭാര്യയെ കൊല്ലാന്‍ വാടകക്കൊലയാളിയെ നിയോഗിച്ച 40കാരന്‍ അറസ്റ്റില്‍. ദക്ഷിണ കൊല്‍ക്കത്തയുടെ പ്രാന്തപ്രദേശമായ നരേന്ദ്രപൂരില്‍ വ്യാഴാഴ്ച രാത്രിയാണ് സംഭവം. ഭര്‍ത്താവ് രാജേഷ് ഝായും വാടകക്കൊലയാളി സുര്‍ജിത്തുമാണ് അറസ്റ്റിലായത്. ​കേസില്‍ പ്രതിയായ ഒരാളെ കൂടി പൊലീസ് അന്വേഷിക്കുന്നുണ്ട്. അക്രമികള്‍ മൂര്‍ച്ചയേറിയ ആയുധം ​കൊണ്ട് സ്ത്രീയുടെ കഴ​ുത്തിന് കുത്തുകയായിരുന്നു. മുറിവില്‍ ഏഴ് തുന്നലുണ്ട്.

സംഭവം ഇങ്ങനെ:
കുറച്ച്‌ നാളുകള്‍ക്ക് മുമ്ബ് യുവതി സ്മാര്‍ട്ഫോണ്‍ വാങ്ങാന്‍ ഭര്‍ത്താവിനോട് ആവശ്യപ്പെട്ടപ്പോള്‍ സമ്മതിച്ചില്ല. ട്യൂഷന്‍ ക്ലാസ് എടുത്ത് പണം സമ്ബാദിച്ച അവര്‍ ജനുവരി ഒന്നിന് ഫോണ്‍ വാങ്ങി. ഇതറിഞ്ഞ രാജേഷ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായി നരേന്ദ്രപൂര്‍ പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വ്യാഴാഴ്ച രാത്രി വീടിന്റെ മുന്‍വശത്തെ വാതില്‍ പൂട്ടി രാജേഷ് പുറത്തേക്ക് പോയി. ഇയാള്‍ മുറിയിലേക്ക് വരാത്തതിനെ തുറന്ന് അന്വേഷിക്കാന്‍ ഇറങ്ങിയ യുവതിയെ രണ്ടുപേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി വീടുവിട്ടോടി അയല്‍ക്കാരെ വിവരമറിയിക്കുകയായിരുന്നു.