ജോലി ഉപേക്ഷക്കാൻ തയ്യാറായില്ല: മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവെച്ച് കൊന്നു !

88

ജോലി ഉപേക്ഷിക്കാത്തതിനാൽ പാകിസ്ഥാനിൽ മാധ്യമപ്രവർത്തകയെ ഭർത്താവ് വെടിവെച്ച് കൊന്നു. ക്രൈം റിപ്പോർട്ടറായ ഉരൂജ് ഇഖ്ബാൽ ആണ് കൊല ചെയ്യപ്പെട്ടത്. ജോലി ഉപേക്ഷിക്കണമെന്ന ആവശ്യം അംഗീകരിക്കാതിരുന്നതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഉരൂജിന്റെ ഭർത്താവ് മൊഴി നൽകി.

ജോലി ഉപേക്ഷിക്കണമെന്ന് ഭർത്താവ് നിരന്തരം ആവശ്യപ്പെടുകയും എന്നാൽ ഭാര്യ ഇതിന് വിസമ്മതിക്കുകയുമായിരുന്നു. പത്രസ്ഥാപനത്തിന്റെ പരിസരത്തു വച്ചായിരുന്നു കൊല നടന്നത്. ഭർത്താവ് ദിൽവാർ അലി തോക്കുമായെത്തി ഓഫീസിന്റെ കവാടത്തിൽ വെച്ച് കൊല നടത്തുകയായിരുന്നു. ഇയാളും മാധ്യമപ്രവർത്തകനാണ്.

ലാഹോറിൽ പ്രവർത്തിക്കുന്ന ഒരു ഉറുദു ദിനപത്രത്തിലാണ് ഉരൂജ് ജോലി ചെയ്തിരുന്നത്. ഏഴ് മാസങ്ങൾക്ക് മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹശേഷം ബന്ധം മോശമാകുകയായിരുന്നു.