ചെറിയ വാക്കുതർക്കം: ഭർത്താവ് യുവതിയെ പൈപ്പിന്റെ പിടികൊണ്ട് അടിച്ചു കൊന്നു !

26

 

ഉത്തർപ്ര​ദേശിൽ‌ ഭർത്താവ് ഭാര്യയെ അടിച്ചുകൊന്നു. ബാഘ്പത് ജില്ലയിലെ ബറോട്ടിലെ വാസിദ്പൂർ ​ഗ്രാമത്തിലാണ് സംഭവം. പൈപ്പിന്റെ പിടി ഉപയോ​ഗിച്ച് മർദ്ദിച്ചാണ് നീലം എന്ന സ്ത്രീയെ ഭർത്താവ് ധീരജ് കൊലപ്പെടുത്തിയത്. ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു.

അഞ്ച് വർഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹത്തിന് ശേഷം ഇരുവരും തമ്മിൽ എന്നും വഴക്കായിരുന്നു. സംഭവം നടന്ന ദിവസം ധീരജും നീലുവും തമ്മിൽ വാക്കുതർക്കമുണ്ടായി. ഉടൻ തന്നെ വീട്ടിലെ പൈപ്പ് ഊരിയെടുത്ത് ധീരജ് നീലത്തെ മർദ്ദിക്കുകയായിരുന്നു. നീലം സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു.
നീലത്തിന്റെ കരച്ചിൽ കേട്ട് ഓടി വന്ന നാട്ടുകാർ ധീരജിനെ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.