HomeUncategorizedവരും വർഷങ്ങളിൽ കേരളം സിംഗപ്പൂരിനെക്കാൾ സമ്പന്നമാകും; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് കേരളതീരത്ത് അത്ഭുത പ്രതിഭാസം

വരും വർഷങ്ങളിൽ കേരളം സിംഗപ്പൂരിനെക്കാൾ സമ്പന്നമാകും; ശാസ്ത്രലോകത്തെ അമ്പരപ്പിച്ച് കേരളതീരത്ത് അത്ഭുത പ്രതിഭാസം

300 വര്‍ഷത്തേക്ക് രാജ്യത്തിന്റെ ഊര്‍ജാവശ്യം നിറവേറ്റാനുതകുന്ന വന്‍ വാതക നിക്ഷേപം കൊച്ചിയുള്‍പ്പെടെയുള്ള ഇന്ത്യന്‍ തീരത്ത് കണ്ടെത്തി. ഗള്‍ഫിലെ എണ്ണ വറ്റിയാലും അവസാനിക്കാത്ത അത്ര വിഭവങ്ങള്‍ കൊച്ചു കേരളത്തിലുണ്ട്. കൊച്ചി തീരം, കൃഷ്ണ-ഗോദാവരി തടം, കാവേരി തടം എന്നിവിടങ്ങളിലായി 130 ലക്ഷം കോടി ക്യുബിക് അടി ഹൈഡ്രേറ്റ് പ്രകൃതിവാതക ശേഖരമുണ്ടെന്ന് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയാണ് കണ്ടെത്തിയത്. ഇത് കേരളത്തിന്റെ വികസന സ്വപ്നങ്ങള്‍ക്ക് പുതുവേഗം നല്‍കുന്നതാണ്. വരും തലമുറയെ വികസനത്തിലേക്ക് എത്തിക്കാന്‍ പര്യാപ്തമായ വിഭവങ്ങള്‍. കണ്ടെത്തിയ നിക്ഷേപത്തില്‍ മൂന്നിലൊന്നും കൊച്ചി തീരത്താണെന്ന് കരുതുന്നു. ലോകത്തെ ഏറ്റവും വലിയ പ്രകൃതിവാതക നിക്ഷേപങ്ങളിലൊന്നാണ് ഇതെന്നും വിലയിരുത്തുന്നു. ഹൈഡ്രേറ്റ് പ്രകൃതിവാതകം പര്യവേക്ഷണം ചെയ്ത്, വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള ശ്രമം ഇന്ത്യ ഉടന്‍ തുടങ്ങും.

അമേരിക്കയിലെ ഷെയ്ല്‍ ഗ്യാസിന്റെ മാതൃകയിലുള്ള പ്രകൃതിവാതകശേഖരമാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം. ഭൂനിരപ്പിന് താഴെ, ഷെയ്ല്‍ എന്നറിയപ്പെടുന്ന പാറയില്‍നിന്നാണ് ഷെയ്ല്‍ ഗ്യാസ് തുരന്നെടുക്കുന്നത്. കടലിനടിയില്‍ ഐസ് രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് ശേഖരം. പ്രകൃതിവാതകവും കടല്‍ജലവും ചേര്‍ന്നുള്ള ഐസ് പാളികളായാണ് ഗ്യാസ് ഹൈഡ്രേറ്റ് കാണപ്പെടുന്നത്. കൃഷ്ണ-ഗോദാവരി തടത്തിലാവും ആദ്യം പര്യവേക്ഷണം നടത്തുക. അതുകഴിഞ്ഞാല്‍ കൊച്ചി തീരത്തും. അടുത്ത സാമ്പത്തികവര്‍ഷംതന്നെ പര്യവേക്ഷണം ഉണ്ടാകുമെന്നാണ് സൂചന. ഇതോടെ കൊച്ചി സമ്പന്നതയിലേക്ക് കുതിക്കും. ഇത് കേരളത്തിന്റെ വികസനത്തിന് പുതുവേഗവും നല്‍കും. വീടുകളിലേക്കും വാണിജ്യ-വ്യവസായ സ്ഥാപനങ്ങളിലേക്കും ആവശ്യമായ വാതകത്തിന് പുറമെ വാഹനങ്ങള്‍ക്കാവശ്യമായ ഇന്ധനമായും ഹൈഡ്രേറ്റ് വാതകം രൂപപ്പെടുത്താം.

കൊച്ചിയില്‍ 2009-ലും 2013-ലും ആഴക്കടലില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും പര്യവേക്ഷണം നടത്തിയിട്ടുണ്ട്. എണ്ണ-പ്രകൃതി വാതക കോര്‍പ്പറേഷന്റെ (ഒ.എന്‍.ജി.സി.) നേതൃത്വത്തിലായിരുന്നു പര്യവേക്ഷണം. രണ്ടു തവണയും എണ്ണക്കിണറുകള്‍ കുഴിച്ചെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്ന് അവ മൂടി. 1977-ലും ഇത്തരത്തില്‍ പരീക്ഷണം നടന്നിട്ടുണ്ട്. കടലിനടിയില്‍ ഐസിന്റെ രൂപത്തിലാണ് ഹൈഡ്രേറ്റ് പ്രകൃതിവാതകം ഉണ്ടാവുക. പ്രകൃതിവാതകങ്ങളില്‍പെടുന്ന ഗ്യാസ് ഹൈഡ്രേറ്റിന്റെ നിക്ഷേപം കൂടുതലും അമേരിക്കയിലാണ്. അതുകഴിഞ്ഞാല്‍ ഇന്ത്യയിലാണെന്നാണ് പുതിയ കണ്ടെത്തല്‍. ഇത് വാണിജ്യപരമായി ഉത്പാദിപ്പിക്കാനുള്ള സാങ്കേതികവിദ്യ ഇനിയും കണ്ടെത്തിയിട്ടില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments