HomeNewsLatest Newsവിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര പാടില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും; ബസ് ഉടമകളുടേത് അനാവശ്യ ആവശ്യങ്ങളെന്ന് ഗതാഗത...

വിദ്യാര്‍ഥികള്‍ക്ക് സൗജന്യ യാത്ര പാടില്ലെന്ന് എങ്ങനെ പറയാന്‍ സാധിക്കും; ബസ് ഉടമകളുടേത് അനാവശ്യ ആവശ്യങ്ങളെന്ന് ഗതാഗത മന്ത്രി

അനാവശ്യ ആവശ്യങ്ങളുമായാണ് ബസ് ഉടമകള്‍ സമരത്തിന് പുറപ്പെടുന്നതെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു. സമരവുമായി ബസ് ഉടമകള്‍ മുന്നോട്ടുപോകരുത്. ബസ് ഉടമകള്‍ ആഗ്രഹിച്ച ചാര്‍ജ് വര്‍ധന നടപ്പാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരാണെന്നും ആന്‍റണി രാജു വ്യക്തമാക്കികെ.എസ്.ആര്‍.ടി.സിയിലെ കണ്‍സെഷൻ എങ്ങനെ ആകണമെന്ന് സ്വകാര്യ ബസ് ഉടമകള്‍ നിര്‍ദേശിക്കുകയാണ്. വിദ്യാര്‍ഥികള്‍ സൗജന്യ യാത്ര അനുവദിക്കാൻ പാടില്ലെന്ന് സ്വകാര്യ ബസ് ഉടമകള്‍ക്ക് എങ്ങനെയാണ് പറയാൻ സാധിക്കുക. വിദ്യാര്‍ഥികളുടെ കെ.എസ്.ആര്‍.ടി.സിയിലെ കണ്‍സെഷൻ എടുത്തു കളയണമെന്ന ബസ് ഉടമകളുടെ ആവശ്യം ശരിയല്ലെന്നും മന്ത്രി പറഞ്ഞു. . സ്വകാര്യ ബസ് ഉടമകളുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments