HomeNewsLatest Newsഹാമർ തലയിൽ വീണു മരിച്ച അഫീലിന്റെ കുടുംബത്തിന് സർക്കാർ സഹായം: പത്തുലക്ഷം രൂപ നൽകും

ഹാമർ തലയിൽ വീണു മരിച്ച അഫീലിന്റെ കുടുംബത്തിന് സർക്കാർ സഹായം: പത്തുലക്ഷം രൂപ നൽകും

ജൂനിയർ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണ് മരിച്ച അഫീല്‍ ജോണ്‍സന്റെ കുടുംബത്തിന് ധനസഹായം നല്‍കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍നിന്ന് പത്തുലക്ഷം രൂപ നൽകാനാണ് തീരുമാനമായത്. സംസ്ഥാന ജൂനിയര്‍ അത്‌ലറ്റിക് മീറ്റിനിടെയാണ് പാലാ സെന്റ് തോമസ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീലിന് ഹാമര്‍ തലയില്‍ വീണ് പരിക്കേറ്റത്.

കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് അഫീൽ തിങ്കളാഴ്ച മരണത്തിന് കീഴടങ്ങിയത്. അത്‍ലറ്റിക് മീറ്റിലെ വൊളണ്ടിയറായിരുന്നു അഫീല്‍ ജോണ്‍സന്‍. ഗ്രൗണ്ടില്‍ നിന്ന് ജാവലിനുകള്‍ നീക്കം ചെയ്യുന്നതിനിടെയാണ് അഫീലിന്റെ തലയില്‍ ഹാമര്‍ വന്ന് വീണത്. ​

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments