കനത്ത മഴയെ തുടർന്ന് കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു. വിമാനം കണ്ണൂരിൽ ലാൻഡ് ചെയ്യാൻ ഒന്നിൽ കൂടുതൽ തവണ ശ്രമം നടത്തിയെങ്കിലും മഴയും മഞ്ഞും കാരണം റൺവേയുടെ വിസിബിലിറ്റി കുറഞ്ഞതോടെ ലാൻഡിങ്ങിന് കഴിയാതെ വരികയും ഫ്ലൈറ്റ് കൊച്ചിയിലേക്ക് വഴി തിരിച്ചു വിടുകയായിരുന്നു. കനത്ത മഴ വിവിധ വിമാന സർവീസുകൾ വൈകുന്നതിനും കാരണമാകുന്നുണ്ട്. കണ്ണൂരിൽ കാലാവസ്ഥ അനുകൂലമാകുന്ന സമയത്ത് യാത്രക്കാരുമായി ഫ്ലൈറ്റ് തിരിച്ചെത്തുമെന്ന് എയർലൈൻ പ്രതിനിധി അറിയിച്ചു.
കനത്ത മഴ: കുവൈത്ത് -കണ്ണൂർ വിമാനം കൊച്ചിയിലേക്ക് വഴി തിരിച്ചുവിട്ടു
RELATED ARTICLES