HomeNewsLatest Newsസംസ്ഥാനത്ത് വീണ്ടും കനത്തമഴ തുടരുന്നു ; കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലിൽ കനത്ത നാശം

സംസ്ഥാനത്ത് വീണ്ടും കനത്തമഴ തുടരുന്നു ; കണ്ണൂരില്‍ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടലിൽ കനത്ത നാശം

ഒരിടവേളയ്‌ക്കുശേഷം സംസ്ഥാനത്ത് വീണ്ടും കനത്തമഴ തുടരുന്നു. കണ്ണൂര്‍, കോഴിക്കോട്, കോട്ടയം, മലപ്പുറം, തിരുവനന്തപുരം ജില്ലകളില്‍ ഇന്നലെ രാത്രി മുതല്‍ കനത്ത മഴയാണ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും രണ്ടുദിവസത്തേക്കു കൂടി ശക്തമായ മഴ തുടരും. കണ്ണൂര്‍ ജില്ലയിലെ അഞ്ചിടങ്ങളില്‍ ഉരുള്‍പൊട്ടി. പയ്യാവൂര്‍ ഷിമോഗ കോളനി, ആടാംപാറ, മുടിക്കയംമല, പേരട്ട ഉപദേശികുന്ന്, ആറളം വനം എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടിയത്.

അതേസമയം മഴയില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടും ഉയര്‍ന്നു. ബുധനാഴ്ച രാവിലെ അണക്കെട്ടിലെ ജലനിരപ്പ് 2396.58 അടിയിലെത്തി. മഴ വീണ്ടും കനത്തതോടെ നീരൊഴുക്ക് വര്‍ധിച്ചതാണ് ജലനിരപ്പ് വര്‍ധിക്കാന്‍ കാരണമായത്. കനത്ത മഴ തുടരുന്നതിനാല്‍ ജലനിരപ്പ് 2397 അടിയിലേക്ക് നീങ്ങുന്നതായാണ് സൂചന. ഇത് 2398 അടിയെത്തിയാല്‍ ട്രയല്‍ റണ്‍ ആരംഭിക്കും.

രണ്ടു ദിവസം മുന്‍പ് മഴ കുറഞ്ഞ സമയത്ത് അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞു വരികയായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മഴ ശക്തമാവുകയും ജലനിരപ്പ് ഉയരുകയുമായിരുന്നു. കല്‍പാത്തി, ഭാരതപ്പുഴയോരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കാന്‍ നിര്‍ദേശം നല്‍കി. വയനാട് ബാണാസുരസാഗര്‍ അണക്കെട്ടിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തി. വയനാട് ജില്ലയിലും കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ സ്‌കൂളുകള്‍ പ്രഫഷണല്‍ കോളജുകള്‍ക്ക് ഉള്‍പ്പെടെ കലക്ടര്‍ അവധി പ്രഖ്യാപിച്ചു നിലമ്ബൂര്‍ താലൂക്കിലെ പ്രഫഷണല്‍ കോളജുകള്‍ ഒഴികെയും അവധിയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments