HomeNewsLatest Newsമരണ താണ്ഡവമാടി കനത്ത കാലവർഷം; അഞ്ച് മരണം കൂടി; ദുരിതപർവം താണ്ടി ജനം

മരണ താണ്ഡവമാടി കനത്ത കാലവർഷം; അഞ്ച് മരണം കൂടി; ദുരിതപർവം താണ്ടി ജനം

സംസ്ഥാനത്ത് ഇന്നലെ വൈകിട്ട് മുതല്‍ തുള്ളിക്കൊരു കുടം കണക്കെ പെയ്യുന്ന കാലവര്‍ഷം വീണ്ടും കനത്ത നാശനഷ്ടം വിതച്ചു. ഇന്നലെ തുടങ്ങിയ മഴയില്‍ ഇതുവരെ അഞ്ച് പേര്‍ മരിച്ചു. ഇടുക്കി, മലപ്പുറം, തൃശൂര്‍,​ പത്തനംതിട്ട ജില്ലകളിലായാണ് അഞ്ച് പേര്‍ മരിച്ചത്. മലപ്പുറം കൊണ്ടോട്ടിയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് പൂച്ചാലില്‍ കല്ലാടിപ്പാറയില്‍ അസീസ്, ഭാര്യ സുനീറ എന്നിവര്‍ മരിച്ചു. ഇവരുടെ ആറു വയസുള്ള കുട്ടി മണ്ണിനടിയില്‍ കുടുങ്ങി. ക്കിടക്കുകയാണ്. ഇവരുടെ മറ്റ് രണ്ട് മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. രണ്ടു മുറിയുള്ള വീടാണ് ഇവരുടേത്. മുനീറയും അസീസും ചെറിയ കുട്ടിയും ഒരു മുറിയിലും മറ്റ് രണ്ട് കുട്ടികള്‍ അടുത്ത മുറിയിലുമാണ് ഉറങ്ങിയിരുന്നത്. അസീസും മുനീറയും ചെറിയ കുട്ടിയും ഉറങ്ങിയിരുന്ന മുറിക്ക് മുകളിലേക്ക് രാത്രിയില്‍ മണ്ണിടിയുകയായിരുന്നു.

ഇടുക്കി മൂന്നാറില്‍ ഹോട്ടലിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ജീവനക്കാരനായ പുതുക്കോട്ട സ്വദേശി ശരവണന്‍ മരിച്ചു. പോസ്റ്റ് ഓഫീസിന് സമീപത്തെ ശരവണ ഇന്‍ എന്ന ലോഡ്‌ജണ് തകര്‍ന്നത്. സമീപത്തെ വീടിനും കേടുപാടുകള്‍ സംഭവിച്ചു. അപകട സമയത്ത് ലോഡ്ജില്‍ ഇവരടക്കം ഏഴു പേരുണ്ടായിരുന്നു. മറ്റുള്ളവര്‍ക്ക് ആര്‍ക്കും തന്നെ പരിക്കില്ല. തൃശൂര്‍ വലപ്പാട് പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് മത്സ്യത്തൊഴിലാളിയായ രവീന്ദ്രന്‍ മരിച്ചു. പത്തനംതിട്ട റാന്നി ഇട്ടിയപ്പാറയില്‍ വെള്ളത്തില്‍ മുങ്ങിയ വീട്ടില്‍ നിന്ന് ഷോക്കേറ്റ് ചുഴുകുന്നില്‍ ഗ്രേസി മരിച്ചു.

ഭാരതപ്പുഴ കരകവിഞ്ഞൊഴുകിയതോടെ നിരവധി വീടുകളില്‍ വെള്ളം കയറി. പൊന്നാനി, തിരുനാവായ, കുറ്റിപ്പുറം എന്നിവിടങ്ങളിലാണ് വീടുകളില്‍ വെള്ളം കയറിയത്. കനത്ത മഴയും മലമ്ബുഴ അണക്കെട്ട് തുറന്നതുമാണ് ഭാരതപുഴയില്‍ വെള്ളം കൂടാന്‍ കാരണം. പൊന്നാനി ഈശ്വരമംഗലത്ത് മാത്രം അമ്ബതോളം കുടുംബങ്ങള്‍ ദുരിതം അനുഭവിക്കുകയാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments