HomeNewsLatest Newsറീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷന്‍; കാരണം വായനക്കാരന് മാസിക...

റീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച്‌ ഉപഭോക്തൃ കമ്മീഷന്‍; കാരണം വായനക്കാരന് മാസിക കിട്ടാൻ വൈകിയത്

റീഡേഴ്സ് ഡൈജസ്റ്റിന് ഒന്നര ലക്ഷം രൂപ പിഴ വിധിച്ച്‌ ദേശീയ ഉപഭോക്തൃ പരാതി പരിഹാര കമ്മീഷന്‍. മാസിക വായനക്കാരന്റെ പക്കലെത്താന്‍ വൈകിയതാന് കാരണം. 2014ല്‍ ഭരത് കപൂര്‍ എന്ന ലുധിയാന സ്വദേശിയായ സീനിയര്‍ സിറ്റിസണ്‍ ഫയല്‍ ചെയ്ത കേസിലാണ് കോടതി ഉത്തരവ്. മാസിക പലപ്പോഴും മാസത്തിലെ മൂന്നാമത്തെ ആഴ്ചയായിരുന്നു കൈയില്‍ കിട്ടിയിരുന്നത്. സാധാരണ പോസ്റ്റില്‍ അയച്ചിരുന്ന മാസിക കൃത്യമായി കൈയില്‍ കിട്ടുന്ന കാര്യത്തില്‍ ഒരു ഉറപ്പും ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം പരാതിയില്‍ പറഞ്ഞു.

ഉള്ളക്കടത്തിന്റെ നിലവാരവും ബ്രാന്‍ഡ് മൂല്യവും കാത്തുസൂക്ഷിക്കുന്നതിനോടൊപ്പം വായനക്കാര്‍ക്ക് കൃത്യസമയത്ത് പുസ്തകങ്ങള്‍ എത്തിച്ചു കൊടുക്കുന്നതും പ്രസാധകരുടെ ഉത്തരവാദിത്തമാണ്. എങ്കില്‍ മാത്രമേ പരസ്യത്തില്‍ പറയുന്നത് പോലെ, സംതൃപ്തി ഉറപ്പുവരുത്തല്‍ യാഥാര്‍ത്ഥ്യമാകൂ എന്നു കമ്മീഷന്‍ നിരീക്ഷിച്ചു. നഷ്ടപരിഹാരമായി ഒരു ലക്ഷം രൂപയും കോടതി ചിലവായി അന്‍പതിനായിരം രൂപയും ലുധിയാന സ്വദേശിയായ പരാതിക്കാരന് സ്ഥാപനം നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments