HomeNewsLatest Newsവയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക‍ മരിച്ചു: മരണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി

വയനാട്ടിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക‍ മരിച്ചു: മരണം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി

വയനാട് മാനന്തവാടിയിൽ കൊവിഡ് ബാധിച്ച് ആരോഗ്യപ്രവർത്തക‍ മരിച്ചു. മാനന്തവാടി ജില്ലാ ആശുപത്രിയിലെ ലാബ് ടെക്നീഷ്യനായിരുന്ന അശ്വതിയാണ് മരിച്ചത്. 25 വയസ്സായിരുന്നു. സുൽത്താൻ ബത്തേരി പബ്ലിക് ഹെൽത്ത് ലാബിൽ

താൽക്കാലികാടിസ്ഥാനത്തിൽ
ടെക്നീഷ്യനായി ജോലി ചെയ്തു വരികയായിരുന്നു.

കൊവിഡ് ബാധിച്ച് അതീവഗുരുതരാവസ്ഥയിലായിരുന്നു അശ്വതി. ആരോഗ്യനില അതീവഗുരുതരമായതിനെത്തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം. ഒന്നരമാസം മുമ്പ് രണ്ട് ഡോസ് പ്രതിരോധ വാക്സിനും അശ്വതി സ്വീകരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments