തീക്കാറ്റായി ബുംറ വീണ്ടും: രണ്ടാം ടെസ്റ്റിലും വെസ്റ്റ് ഇൻഡീസ് തകർന്നു

164

ആദ്യ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയത്തിലെ നിര്‍ണ്ണായക സാന്നിധ്യമായ ബുംറ രണ്ടാം ടെസ്റ്റിലും വിന്‍ഡീസിനെതിരെ നാശം വിതയ്ക്കുന്നു. 22 റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് വിന്‍ഡീസിന് നഷ്ടമായത്.

ടെസ്റ്റ് ചരിത്രത്തില്‍ മൂന്നാം ഹാട്രിക്ക് നേടുന്ന ഇന്ത്യന്‍ താരമെന്ന നേട്ടവും സ്വന്തമാക്കി കുതിക്കുകയാണ് ബുംറ. വിന്‍ഡീസ് ബാറ്റിംഗിന്‍റെ ഒന്‍പതാം ഓവറിലാണ് ബുംറ കൊടുങ്കാറ്റായത്. രണ്ടാം പന്തില്‍ ഡാരന്‍ ബ്രാവോയെ പുറത്താക്കിയ ബുംറ തൊട്ടടുത്ത പന്തുകളില്‍ ബ്രൂക്ക്സിനെയും ചെയ്സിനെയുമാണ് കൂടാരത്തിലെത്തിച്ചത്. ഹര്‍ഭജന്‍ സിംഗ്, ഇര്‍ഫാന്‍ പത്താന്‍ എന്നിവരാണ് ഇന്ത്യക്ക് വേണ്ടി നേരത്തെ ടെസ്റ്റില്‍ ഹാട്രിക്ക് വിക്കറ്റ് നേടിയിട്ടുള്ള താരങ്ങള്‍.