ഡികെ ശിവകുമാറിന്‍റെ അറസ്റ്റിൽ പ്രതിഷേധം ഇരമ്പുന്നു: കര്‍ണാടകയില്‍ ഇന്ന് ബന്ദ്‌

185

കര്‍ണാടകയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍മന്ത്രിയുമായ ഡികെ ശിവകുമാറിന്‍റെ എന്‍ഫോഴ്സ്മെന്‍റ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ കര്‍ണാടകയില്‍ വന്‍ പ്രതിഷേധം. ഇന്നലെ വൈകിട്ടോടെയൊണ് ശിവകുമാറിനെ എന്‍ഫോര്‍ഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തത്. നാല് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിന് ശേഷമായിരുന്നു അറസ്റ്റ്.

ശിവകുമാറിന്‍റെ അറസ്റ്റിന് പിന്നാലെ വ്യാപകപ്രതിഷേധമാണ് കര്‍ണാടകയില്‍ നടന്നത്. ഇന്നാലെ രാത്രി പലയടിങ്ങളിലും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ റോഡ‍് ഉപരോധിച്ചത് ഗതാഗത സ്തംഭനത്തിന് ഇടയാക്കി. ഇന്ന് സംസ്ഥാന വ്യാപക ബന്ദിനും കോണ്‍ഗ്രസ് ആഹ്വാനം ചെയ്തിട്ടുണ്ട്.