HomeNewsLatest Newsഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; അമ്പത്തിയാറ് വര്‍ഷത്തെ ചരിത്രത്തിന് മാറ്റം കുറിച്ച് ജിന്‍സന് സ്വര്‍ണം

ഏഷ്യന്‍ ഗെയിംസില്‍ മലയാളിത്തിളക്കം; അമ്പത്തിയാറ് വര്‍ഷത്തെ ചരിത്രത്തിന് മാറ്റം കുറിച്ച് ജിന്‍സന് സ്വര്‍ണം

അമ്പത്തിയാറ് വര്‍ഷത്തെ ചരിത്രത്തിന് മാറ്റം കുറിച്ച് പുരുഷ വിഭാഗം 1,500 മീറ്ററില്‍ ജിന്‍സന്‍ ജോണ്‍സണ്‍ എന്ന കോഴിക്കോട് ചക്കിട്ടപാറക്കാരനിലൂടെ ഇന്ത്യ സ്വര്‍ണത്തില്‍ മുത്തമിട്ടു. 3 മിനിറ്റ് 44.72 സെക്കന്‍ഡിലാണ് ജിന്‍സന്‍ ഫിനിഷ് ചെയ്തത്. വനിതകളുടെ 4X400 മീറ്റര്‍ റിലേയില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ ടീമിനായി ബാറ്റണ്‍ പിടിച്ച് കണ്ണൂര്‍ കാങ്കോല്‍ സ്വദേശിനി വി.കെ.വിസ്മയയും ഏഷ്യന്‍ ഗെയിംസില്‍ കേരളത്തിന്റെ അഭിമാനമായി. വനിതകളുടെ 1,500 മീറ്ററില്‍ വെങ്കലം നേടി കേരളത്തിന്റെ സ്വന്തം പി.യു.ചിത്രയും ട്രാക്കിലെ താരമായി. പുരുഷ റിലേ ടീമില്‍ അംഗമായി വൈ.മുഹമ്മദ് അനസും പി.കുഞ്ഞുമുഹമ്മദും വെള്ളിയില്‍ മുത്തമിട്ടതോടെ ഏഷ്യയുടെ ട്രാക്കില്‍ കേരളത്തിന്റെ ദിവസം. വനിതാ ഡിസ്‌കസ് ത്രോയില്‍ വെങ്കലം നേടി സീമ പുനിയ തുടര്‍ച്ചയായ രണ്ടാം തവണയും ഏഷ്യന്‍ ഗെയിംസ് മെഡലില്‍ മുത്തമിട്ടു. ഇന്ത്യയ്ക്ക് ഇന്നലെ മറ്റിനങ്ങളില്‍ മെഡലുകളില്ല. പുരുഷ ഹോക്കി സെമിയില്‍ ഇന്ത്യയെ മലേഷ്യ ഞെട്ടിച്ചു. ഇനി പോരാട്ടം വെങ്കലത്തിന്. ഏഷ്യന്‍ ഗെയിംസ് 12 ദിവസം പിന്നിടുമ്പോള്‍ മലയാളിക്കരുത്തില്‍ 13 സ്വര്‍ണവും 21 വെള്ളിയും 25 വെങ്കലവുമായി ഇന്ത്യ എട്ടാം സ്ഥാനത്ത്. ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ചൈനയും (112 സ്വര്‍ണം) ജപ്പാനും (59) ദക്ഷിണ കൊറിയയും (39) തന്നെ.

1,500ലും 800ലും മെഡല്‍ നേടിയ ജിന്‍സന്‍ 56 വര്‍ഷത്തിനുശേഷം ഈ രണ്ടിനങ്ങളിലും ഒരൊറ്റ ഗെയിംസില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന പേരും സമ്പാദിച്ചു. 1962ല്‍ ജക്കാര്‍ത്ത വേദിയായ ഏഷ്യന്‍ ഗെയിംസില്‍ അമൃത്പാലാണ് അവസാനമായി ഈ നേട്ടം സ്വന്തമാക്കിയത് (1,500ല്‍ വെള്ളി, 800ല്‍ വെങ്കലം).

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments