മധ്യപ്രദേശിൽ ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വയം തീ കൊളുത്തി: കൂട്ടുകാരൻ അറസ്റ്റിൽ

31

 

മധ്യപ്രദേശിലെ രേവാ ജില്ലയിലെ അത്റൈലാ ഗ്രാമത്തിൽ ബലാത്സംഗത്തിന് ഇരയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്വയം തീ കൊളുത്തി. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടി പിടിയിൽ. പെൺകുട്ടി ​ഗുരുതരമായി പൊള്ളലേറ്റ് ഇപ്പോഴും ചികിത്സയിലാണ്.

പെൺകുട്ടിയും ആൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും ഇതിനിടെ ആൺകുട്ടി ബലാത്സം​ഗം ചെയ്തതിനെ തുട‍ർന്നുള്ള വിഷമത്തിൽ പെൺകുട്ടി സ്വയം തീ കൊളുത്തി ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്നുമാണ് വിവരം. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രായപൂ‍ർത്തിയാവാത്ത പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്.