ഇനിമുതൽ പാചകവാതകം വീട്ടിൽ എത്തണമെങ്കിൽ ഇക്കാര്യങ്ങൾ ചെയ്തേ തീരൂ ! പുതിയ മാറ്റങ്ങൾ ഇങ്ങനെ:

50

 

ഇനി മുതൽ എൽപിജി സിലിണ്ടർ വീട്ടിൽ കിട്ടണമെന്നുണ്ടെങ്കിൽ സേവന ദാതാക്കൾക്ക് ഒടിപി പറഞ്ഞുകൊടുക്കണമെന്ന പുതിയ നിയമം വരുന്നു. സിലിണ്ടറുകൾ കരിഞ്ചന്തയിൽ വിൽക്കുന്നത് തടയാൻ നിർണായക തീരുമാനമാണ് സേവന ദാതാക്കൾ കൊണ്ടുവന്നിരിക്കുന്നത്. സിലിണ്ടർ ഡെലിവറി ചെയ്യുമ്പോൾ കൊണ്ടുവരുന്ന ആളിന് ഒടിപി കൈമാറണമെന്നാണ് ചട്ടം. ഇനിമുതൽ ഗ്യാസ് ബുക്ക്‌ ചെയ്തു കഴിഞ്ഞാൽ ഉപഭോക്താവിന്റെ രജിസ്റ്റേർഡ് മൊബൈൽ നമ്പറിലേക്ക് ഒരു ഒടിപി വരും. ആ ഒടിപിയാണ് ഡെലിവറി പേഴ്സണ് കൈമാറേണ്ടത്. ഇതിന് ശേഷമേ സിലിണ്ടർ ഡെലിവറി ചെയ്യാവൂ എന്നാണ് ചട്ടം. എണ്ണക്കമ്പനികളാണ് ഡെലിവറി ഓതന്റിക്കേഷൻ കീവേർഡ് കൊണ്ടുവന്നിരിക്കുന്നത്. ബുക്ക് ചെയ്താൽ മാത്രം ഇനി സിലിണ്ടർ വീട്ടിലെത്തില്ലന്ന് സാരം