HomeNewsLatest Newsഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആൾക്കൂട്ടത്തിനിടയിൽ ആക്രമണം: 2 പേർ അറസ്റ്റിൽ: വീഡിയോ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന് ആൾക്കൂട്ടത്തിനിടയിൽ ആക്രമണം: 2 പേർ അറസ്റ്റിൽ: വീഡിയോ

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്ജനമധ്യത്തിൽവെച്ച് ആക്രമണം. അക്രമി അദ്ദേഹത്തിന്റെ മുഖത്തടിച്ചു. തെക്കൻ ഫ്രാൻസിലെ ഡ്രോമിൽ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ജനങ്ങളുമായി സംവദിക്കുന്നതിനിടെ ഒരു വേലിക്ക് അരികിൽ നിൽക്കുന്നവർക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തിൽ ഒരാൾ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അക്രമി അടിച്ചു. ഉടൻതന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments