HomeNewsLatest News''ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി'': അഭയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫാ. ഫാ.പുതൃക്കയിലിന് പറയാനുള്ളത്

”ഇത് ദൈവത്തിന്റെ കയ്യൊപ്പുള്ള വിധി”: അഭയക്കേസിൽ കുറ്റവിമുക്തനാക്കപ്പെട്ട ഫാ. ഫാ.പുതൃക്കയിലിന് പറയാനുള്ളത്

സിസ്റ്റര്‍ അഭയ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കിയ കോടതി വിധിയില്‍ സന്തോഷമാറിയിച്ച് ഫാ. ജോസ് പുതൃക്കയില്‍. ദൈവത്തിന്‍റെ കയ്യൊപ്പുള്ള വിധിയാണിത്. അപക്വമായ ഒരു പെരുമാറ്റം പോലുംഅഭയ കേസില്‍ തന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. നിരപരാധിത്വം കോടതിയെ അറിയിച്ചു. കോടതി അത് അംഗീകരിച്ചതിന് ദൈവത്തിന് നന്ദി പറയുന്നു. നിയമ യുദ്ധത്തിനൊപ്പം ആത്മീയ പോരാട്ടവും താന്‍ നടത്തി. തന്‍റെ നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞത് ദൈവത്തിന്‍റെ കാരുണ്യം കൊണ്ടാണ്. ഞങ്ങള്‍ നിരപരാധികളാണ്. ഒരാള്‍ക്ക് വിടുതല്‍ കിട്ടിയത് മൂന്നു പേര്‍ക്കും വിടുതല്‍ കിട്ടിയതിനു തുല്യമാണ്. വൈദിക ജീവിതത്തില്‍ ഇതുവരെ നിരാശ തോന്നിയിട്ടില്ല.

കേസ് അവസാനിച്ച ശേഷം പിന്നില്‍ പ്രവര്‍ത്തിച്ചവരെ തുറന്നു കാട്ടുമെന്നും ജോസ് പുതൃക്കയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സിസ്റ്റര്‍ അഭയ തന്റെ വിദ്യാര്‍ത്ഥിയായിരുന്നു. അവര്‍ക്ക് നീതി കിട്ടണം. മറ്റ് ഇടപെടലുകള്‍ ഉണ്ടായില്ലെങ്കില്‍ നീതികിട്ടുമെന്നും യഥാര്‍ത്ഥ പ്രതികള്‍ പുറത്തുവരുമെന്നുമാണ് താന്‍ പ്രതീക്ഷിക്കുന്നത്. കോടതിയുടെ പരിഗണനയില്‍ ഇരിക്കുന്ന കേസായതിനാല്‍ കൂടുതല്‍ പ്രതികരിക്കാനില്ലെന്നും ഫാ. ജോസ് പുതൃക്കയില്‍ കോട്ടയത്ത് പറഞ്ഞു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments