HomeNewsLatest Newsകിര്‍ഗിസ്താനിലെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് കുട്ടികളടക്കം 20 പേര്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍...

കിര്‍ഗിസ്താനിലെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് കുട്ടികളടക്കം 20 പേര്‍ മരിച്ചു; മരണസംഖ്യ ഉയരാന്‍ സാധ്യത

കിര്‍ഗിസ്താനിലെ ജനവാസ കേന്ദ്രത്തില്‍ വിമാനം തകര്‍ന്ന് വീണ് കുട്ടികളടക്കം 20 പേര്‍ മരിച്ചു. തുര്‍ക്കിയുടെ വിമാനമാണ് തകര്‍ന്നത്. മരണസംഖ്യ ഉയരാന്‍ സാധ്യത. തുര്‍ക്കി എയര്‍ലൈന്‍സിന്റെ ബോയിങ് 747 കാര്‍ഗോ വിമാനമാണ് തകര്‍ന്നുവീണത്. 6 കുട്ടികളടക്കം 32 പേരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വിമാനത്താവളത്തിന് തൊട്ടടുത്തുള്ള ഗ്രാമത്തിലാണ് വിമാനം തകര്‍ന്നു വീണത്. ഈ ഗ്രാമത്തിലെ ആളുകളാണ് കൊല്ലപ്പെട്ടത്. പതിനഞ്ചോളം വീടുകളും അപകടത്തില്‍ തകര്‍ന്നു.

 

 

 

വിമാനത്തിലുണ്ടായിരുന്ന നാല് ജീവനക്കാരില്‍ പൈലറ്റടക്കം മൂന്ന് പേരും കൊല്ലപ്പെട്ടുവെന്നാണ് വിവരം. ഒരാള്‍ ഗുരുതര പരിക്കുകളോടെ രക്ഷപ്പെട്ടു. മറ്റ് യാത്രക്കാരൊന്നും വിമാനത്തിലുണ്ടായിരുന്നില്ലെന്നാണ് അറിയുന്നത്. മോശം കാലാവസ്ഥയാണ് ദുരന്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കനത്ത മൂടല്‍ മഞ്ഞില്‍ ദിശ നഷ്ടപ്പെട്ട് വിമാനത്തിന് നിയന്ത്രണം നഷ്ടപ്പെട്ടുവെന്നാണ് കരുതുന്നത്. മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് കൂടുതല്‍ അന്വേഷണത്തിലേ വ്യക്തമാവുകയുള്ളൂ.പ്രാദേശിക സമയം രാവിലെ 7.30 തോടുകൂടിയാണ് ദുരന്തമുണ്ടായത്.

കേരളത്തിലെത്തുന്ന സൗന്ദര്യവര്‍ധക വസ്തുക്കളില്‍ മാരകരോഗങ്ങൾ ഉണ്ടാക്കുന്ന ലോഹങ്ങള്‍ !

തലച്ചോറിനെ മാരകമായി നശിപ്പിക്കുന്ന ഈ 8 ശീലങ്ങള്‍ നിര്‍ത്തൂ !

മോദിയുടെ ബിരുദ രേഖകൾ പരിശോധിക്കാൻ അനുവാദം നൽകണമെന്ന് ഉത്തരവിട്ട കമീഷണറെ ചുമതലയിൽ നിന്നും മാറ്റി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments