ലോകത്തിന്റെ അനുശോചനം: ആദ്യമായി കൊറോണ മുന്നറിയിപ്പ് നല്‍കിയ ഡോക്ടര്‍ കൊറോണ ബാധിച്ച് മരിച്ചു

57

കൊറോണ മുന്നറിയിപ്പ് നല്‍കിയ ചൈനീസ് ഡോക്ടര്‍ കൊറോണ ബാധമൂലം മരിച്ചു. വുഹാനിൽ ജോലി ചെയ്തിരുന്ന ലീ വെന്‍ല്യാങ് ആണ് മരണപ്പെട്ടത്. ലീ ചികിത്സിച്ചിരുന്ന രോഗിയില്‍ നിന്നുമാണ് കൊറോണ പകര്‍ന്നത്.

ചൈനയില്‍ മുമ്പ് പടര്‍ന്നുപിടിച്ച സാര്‍സ് എന്ന രോഗത്തിനു സമാനമായ രോഗലക്ഷണങ്ങള്‍ ഏഴു രോഗികളില്‍ കാണുന്നു എന്ന് മെഡിക്കല്‍ പഠനകാലത്തെ സഹപാഠികളുടെ വി ചാറ്റ് ആപ്പിലെ ഗ്രൂപ്പിലാണ് മുന്നറിയിപ്പ് നൽകിയത്. ഡിസംബര്‍ മുപ്പതിനായിരുന്നു ഇത്.ഇപ്പോള്‍ പടര്‍ന്നു പിടിച്ച കൊറോണ വൈറസിന്റെ ജെനിറ്റിക് കോഡും സാര്‍സും തമ്മില്‍ സാമ്യമുണ്ടെന്നാണ് വിദഗ്ദര്‍ പറയുന്നത്. അന്ന് ഇതു പറഞ്ഞ ലീ അടക്കമുള്ള ഡോക്ടർമാർ വ്യാജ വാർത്ത പരത്തുന്നുവെന്ന് ആരോപിക്കുകയും അവർക്ക് താക്കീത് നൽകുകയും ചെയ്തു.