പാലക്കാട് പെട്രോള്‍ പമ്പില്‍ ബസ് ഇടിച്ചുകയറി തീപിടിത്തം: ഫയർഫോഴ്‌സ് ശ്രമം തുടരുന്നു

കോങ്ങാട് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ പെട്രോള്‍ പമ്പിന് തീപിടിച്ചു. പമ്പില്‍ സ്ഥിരമായിപാര്‍ക്ക് ചെയ്യുന്ന സ്വകാര്യ ബസ് ഇടിച്ചാണ് അപകടം. ബസ് ഇടിച്ച്‌പെട്രോള്‍ ഡിസ്ട്രിബ്യൂഷന്‍ പോയന്റിലാണ് തീ പിടിച്ചത്. മണ്ണാര്‍ക്കാട്, പാലക്കാട് യൂണിറ്റുകളില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണച്ചു. ആളപായം റിപ്പോർട്ട്‌ ചെയ്തിട്ടില്ല.