കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്‌ഐആര്‍

കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്ന് എഫ്‌ഐആര്‍. വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറില്‍ പറയുന്നു. 2014 മെയ് 5നാണ് ആദ്യ പീഡനം. രണ്ട് വര്‍ഷത്തിനിടെ 13 തവണ പീഡനത്തിനിരയാക്കി. കേസില്‍ 81 സാക്ഷികളെ വിസ്തരിച്ചുവെന്നും 34 രേഖകള്‍ പിടിച്ചെടുത്തുവെന്നും എഫ്‌ഐആറില്‍ പറയുന്നു. അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരം വ്യാപിപ്പിക്കും. തിങ്കളാഴ്ച്ച മുതല്‍ ജില്ലകള്‍ കേന്ദ്രീകരിച്ച് നിരാഹാര സമരം തുടങ്ങും. സേവ് അവര്‍ സിസ്റ്റേഴ്‌സ് ആക്ഷന്‍ കൗണ്‍സിലിന്റേതാണ് തീരുമാനം. ഇതിനിടെ, ജലന്തര്‍ ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ശരിയായ ദിശയിലെന്ന് ഹൈക്കോടതി അറിയിച്ചു. സ്വതന്ത്രവും കാര്യക്ഷമവുമായ അന്വേഷണവുമാണ് നടക്കുന്നതെന്നും ഹൈക്കോടതി വ്യക്തമാക്കി.