HomeNewsLatest Newsജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; തൃശൂരിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍; തട്ടിയെടുത്തത് അരക്കോടിയോളം രൂപ

ജോലി വാഗ്ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; തൃശൂരിൽ ഡിവൈഎസ്പിയുടെ ഭാര്യ അറസ്റ്റില്‍; തട്ടിയെടുത്തത് അരക്കോടിയോളം രൂപ

തൃശൂർ കോ–ഓപ്പറേറ്റീവ് വിജിലൻസ് ഡിവൈഎസ്പി കെ.എ.സുരേഷ് ബാബുവിന്റെ ഭാര്യ നസ്രത്തിനെ സാമ്പത്തിക തട്ടിപ്പ് കേസിൽ മലപ്പുറം പൊലീസ് പിടികൂടി. റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്തും അഭിഭാഷക എന്ന പേരിലുമായിരുന്നു ഇവരുടെ തട്ടിപ്പ്. നുസ്രത്തിനെതിരെ നിരവധി സാമ്പത്തിക തട്ടിപ്പ് കേസുകൾ ഉണ്ടായിരുന്നു. മലപ്പുറം സ്വദേശിനിയായ യുവതി നൽകിയ സാമ്പത്തിക തട്ടിപ്പ് പരാതിയിലാണ് നുസ്രത്ത് ഇപ്പോള്‍ പിടിയിലായത്. രണ്ടര ലക്ഷം രൂപയാണ് പരാതിക്കാരിക്ക് നഷ്ടമായത്. വിവിധ സ്റ്റേഷനുകളിലായി ഒമ്പത് കേസുകളാണ് നുസ്രത്തിനെതിരെ ഉള്ളത്. അരക്കോടിയോളം രൂപയുടെ സാമ്പത്തിക തട്ടിപ്പുകളാണ് ഇവര്‍ നടത്തിയതെന്ന് പൊലീസ് പറയുന്നു. മലപ്പുറം പൊലീസാണ് നുസ്രത്തിനെ അറസ്റ്റ് ചെയ്തത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments