ഹിറ്റ് ചിത്രങ്ങളുടെ സംവിധായകൻ എം ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയിൽ

141

തമിഴ് സിനിമാ സംവിധായകന്‍ എം ത്യാഗരാജന്‍ വഴിയരികില്‍ മരിച്ച നിലയിൽ. വടപളനി എവിഎം സ്റ്റുഡിയോയ്ക്ക് എതിര്‍വശത്ത് വഴിയരികിലായാണ് മൃതദേഹം കിടന്നിരുന്നത്.പ്രഭുവിനെ നായകനാക്കി സംവിധാനം ചെയ്ത പൊണ്ണു പാര്‍ക്ക പോരേന്‍ ആയിരുന്നു ആദ്യ ചിത്രം. മനഗര കാവലിന്റെ വിജയത്തിന് ശേഷം അദ്ദേഹത്തിന് വലിയ പ്രൊജക്റ്റുകളൊന്നും ലഭിക്കാതായതോടെ അദ്ദേഹം വിഷാദത്തിലേക്ക് വീണിരുന്നു. തുടര്‍ന്ന് ഭാര്യയും മക്കളുമായി പിരിഞ്ഞ ത്യാഗരാജന്‍ 15 വര്‍ഷമായി ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. ബ്ലോക്ക്ബസ്റ്റര്‍ ചിത്രം മാനഗാര കാവല്‍ ഉള്‍പ്പടെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു. വിരുദുനഗര്‍ ജില്ലയിലെ അരുപ്പുകോട്ട സ്വദേശിയായ ത്യാഗരാജന്‍ ആഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലാണ് അദ്ദേഹം പഠിച്ചത്.