അ​ധ്യാ​പ​കന്‍ പെ​ണ്‍​മ​ക്ക​ളെ കൊ​ന്നു കെ​ട്ടി​ത്തൂ​ക്കി; ക്രൂരത ഒളിച്ചോടിയ ഭാര്യയോടുള്ള പ്രതികാരം തീർക്കാൻ; കൊലപാതക ദൃശ്യങ്ങൾ ഭാര്യക്ക് അയച്ചുകൊടുത്തു

5

കുഞ്ഞുങ്ങളെ തൂ​ക്കി​ക്കൊ​ന്നു ചി​ത്ര​മെ​ടു​ത്ത് ഭാ​ര്യ​യ്ക്കു വാ​ട്സ്‌ആ​പ്പി​ല്‍ അ​യ​ച്ചു​കൊ​ടു​ത്ത​ശേ​ഷം കോ​ള​ജ് അ​ധ്യാ​പ​ക​ന്‍ ജീ​വ​നൊ​ടു​ക്കി. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പൂ​രി​ന​ടു​ത്ത ബ​ല്ലാ​ര്‍​പൂ​രി​ലാ​ണു സം​ഭ​വം.ഐ​ടി​ഐ അ​ധ്യാ​പ​കനാ​യ റി​ഷി​കാ​ന്ത് സി. ​കു​ഡു​പ്പ​ള്ളി​യാ​ണ് പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​മ​ക്ക​ളെ കൊ​ല​പ്പെ​ടു​ത്തി ആത്മഹത്യ ചെയ്തത്.
റി​ഷി​കാ​ന്തി​ന്‍റെ ഭാ​ര്യ പ്ര​ഗ​തി​ക്ക് പ്ര​ദേ​ശ​ത്തെ ഒ​രു ഡ്രൈ​വ​റു​മാ​യി അ​ടു​പ്പ​മു​ണ്ടാ​യി​രു​ന്നു. കു​റ​ച്ചു​ദി​വ​സം മു​ന്പ് പ്ര​ഗ​തി ഇ​യാ​ള്‍​ക്കൊ​പ്പം ഒ​ളി​ച്ചോ​ടി. ആ​റു വ​യ​സ്, ഒ​ന്ന​ര വ​യ​സ് എ​ന്നി​ങ്ങ​നെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ളെ ഉ​പേ​ക്ഷി​ച്ചാ​യി​രു​ന്നു ഒ​ളി​ച്ചോ​ട​ല്‍. ഇ​തി​ല്‍ മ​നം​നൊ​ന്താ​ണ് റി​ഷി​കാ​ന്ത് ക​ടും​കൈ ചെ​യ്ത​തെ​ന്നു പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.