നാലുവയസുകാരി കരച്ചിൽ നിർത്തിയില്ല: കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അച്ഛൻ !

48

 

നാലുവയസുകാരി നിര്‍ത്താതെ കരഞ്ഞതിനെ തുടര്‍ന്ന് മകളെ പിതാവ് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ഗാസിയാബാദിലാണ് സംഭവം നടന്നത്. പിതാവ് വായുദേവ് ഗുപ്ത(28)യാണ് മകളെ കൊലപ്പെടുത്തിയതിന് അറസ്റ്റിലായത്. ഇരുപത് ദിവസങ്ങള്‍ മുമ്പ് ഭാര്യ ഉപേക്ഷിച്ച് പൊയതിനെ തുടര്‍ന്ന് ഇയാള്‍ അസ്വസ്ഥനായിരുന്നു.

കുട്ടിയുടെ കരച്ചില്‍ നിര്‍ത്താന്‍ കഴിയാതെ വന്നതോടെയാണ് കൊല നടത്തിയത്. ഓട്ടോ ഡ്രൈവറായിരുന്ന വാസുദേവ് കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഓട്ടോയിലാക്കി ഭാര്യയെ അന്വേഷിച്ച് നഗരത്തില്‍ കറങ്ങിനടക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇതിനിടയിലാണ് പോലീസിനെ പിടിയിലാകുന്നത്. ഘോട കോളനിയിലാണ് വാസുദേവും ഭാര്യയും മക്കളും വാടകയ്ക്ക് താമസിച്ചിരുന്നത്.