ചേർത്തലയിൽ മകന്റെ കഴുത്തിൽ തുണികെട്ടി പ്ലാവിൽ കെട്ടിത്തൂക്കി ക്രൂരത: പിതാവ് അറസ്റ്റിൽ

34

പന്ത്രണ്ടു വയസുകാരനായ മകന്റെ കഴുത്തിൽ തുണി കെട്ടി മുറുക്കി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവിനെ അറസ്റ്റു ചെയ്തു. ചേർത്തലയിൽ ഈ മാസം മൂന്നാം തിയതിയാണ് കേസിനാസ്പ​ദമായ സംഭവം നടന്നത്. മദ്യലഹരിയിലായിരുന്ന ഇയാൾ മകന്റെ കഴുത്തിൽ തുണി ചുറ്റിക്കെട്ടിയ ശേഷം വീട്ടുമുറ്റത്തെ പ്ലാവിന്റെ മുകളിൽ കെട്ടിയിടുകയായിരുന്നു. അമ്മയും സമീപവാസികളും ചോദിക്കാനെത്തിയപ്പോൾ മകനെ ചിരവകൊണ്ട് അടിക്കുകയും ചെയ്തു. തലയ്ക്കും കൈ കാലുകൾക്കും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.