ആൺകുട്ടിയുണ്ടാകാനായി മന്ത്രവാദിയുടെ ഉപദേശപ്രകാരം പെണ്മക്കളെ ബലാൽസംഗം ചെയ്ത പിതാവ് അറസ്റ്റിൽ. പത്തുവർഷമാണ് പെൺകുട്ടികൾക്ക് പീഡനം സഹിക്കേണ്ടിവന്നത്. ആൺകുഞ്ഞ് ജനിക്കുന്നതിനായി മന്ത്രവാദിയുടെ ഉപദേശം കേട്ടാണ് പെൺമക്കളെ ലൈംഗിക പീഡനത്തിനിരയാക്കിയത്. കേസിൽ മന്ത്രവാദി, പെൺകുട്ടികളുടെ അമ്മ, അമ്മായി എന്നിവരെയും 20 വർഷത്തെ തടവിന് പോക്സോ കോടതി ശിക്ഷിച്ചു.
2012നാണ് പ്രതി മന്ത്രവാദിയെ സമീപിച്ചത്. തനിക്ക് രണ്ട് പെൺമക്കളാണുള്ളതെന്നും ഒരാൺകുഞ്ഞ് ജനിക്കുന്നതിന് പരിഹാരം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഇത്. സ്വന്തം പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കാനായിരുന്നു മന്ത്രവാദിയുടെ ഉപദേശം. യാദൃച്ഛികമായി പ്രതിക്ക് ആൺകുഞ്ഞ് പിറന്നു. എന്നാൽ കുഞ്ഞിന്റെ ജീവന് ഭീഷണിയുണ്ടെന്നും ആപത്തുകളില്‍ നിന്ന് രക്ഷിക്കുന്നതിന് പെൺമക്കളെ ലൈംഗികമായി പീഡിപ്പിക്കുന്നതും തുടരണമെന്നും മന്ത്രവാദി പ്രതിയെ ഉപദേശിച്ചു. ഒടുവിൽ മന്ത്രവാദിയും പെൺകുട്ടികളെ ബലാത്സംഗം ചെയ്തു കഴിഞ്ഞ വർഷം മെയ് മാസത്തിൽ വീട്ടിൽ നിന്ന് രക്ഷപ്പെട്ട പെൺകുട്ടികൾ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ സാമൂഹികക്ഷേമ പ്രവർത്തകർ, നിരക്ഷരതയാണ് ഇത്തരം സംഭവങ്ങൾക്ക് പിന്നിലെന്നും വ്യക്തമാക്കി.