കൊല്ലത്ത് കള്ളവോട്ട് നടന്നതായി പരാതി; വ്യാപക പ്രതിഷേധം; ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിച്ചു

148

കൊല്ലത്ത് കള്ളവോട്ട്. മാടൻ നട സ്വദേശി മഞ്ജു വോട്ട് ചെയ്യാനെത്തിയപ്പോൾ വോട്ട് മറ്റാരോാ ചെയ്തെന്ന് പോളിംഗ് ഓഫീസർ അറിയിക്കുകയായിരുന്നു. ഇതോടെയാണ് കള്ള വോട്ട് നടന്നെന്ന് വ്യക്തമായത്. സംഭവത്തെ തുടര്‍ന്ന് പോളിംഗ് ബൂത്തില്‍ ആളുകള്‍ പ്രതിഷേധിച്ചു. സംഭവം ഗൗരവതരമെന്ന് കൊല്ലം കളക്ടര്‍ പ്രതികരിച്ചു. ഇതോടെ ബാലറ്റിൽ വോട്ട് ചെയ്യാൻ അനുവദിക്കാമെന്ന് പ്രിസൈഡിംഗ് ഓഫീസർ അറിയിച്ചു. കൊല്ലം പട്ടത്താനം സ്കൂളിൽ ബൂത്ത് നമ്പർ 50 ലാണ് കള്ളവോട്ട് നടന്നത്.