റഷ്യ, ഖത്തർ ലോകകപ്പുകൾക്കായി ഫിഫ അംഗങ്ങൾ കൈക്കൂലി കൈപ്പറ്റി !: റിപ്പോർട്ട്‌ പുറത്ത്

35

2018-ൽ റഷ്യയ്ക്കും 2022-ൽ ഖത്തറിനും ഫുട്ബോൾ ലോകകപ്പ് അനുവദിക്കുന്നതിനായി ഫിഫ എക്സിക്യുട്ടീവ് അംഗങ്ങൾ കൈക്കൂലി കൈപ്പറ്റിയെന്ന് ഇതേക്കുറിച്ച് അന്വേഷണം നടത്തിയ അമേരിക്കയിലെ നീതിന്യായ വിഭാഗം കണ്ടെത്തി. അന്വേഷണത്തിലെ കണ്ടെത്തലുകൾ തിങ്കളാഴ്ച പുറത്തുവിട്ട 69 പേജുള്ള റിപ്പോർട്ടിലുണ്ട്

അഞ്ചുവർഷം മുമ്പ്, ഫിഫയെ പിടിച്ചുകുലുക്കിയ അഴിമതി ആരോപണങ്ങളെത്തുടർന്ന് പ്രസിഡന്റ് സെപ് ബ്ലാറ്റർക്ക് രാജിവെക്കേണ്ടി വന്നിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോഴത്തെ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ സ്ഥാനം ഏറ്റെടുത്തത്.