അശ്ലീല ചിത്രങ്ങള്‍ തടയാന്‍ പുതിയൊരു വിദ്യയുമായി ഫേസ്ബുക്ക് ! കള്ളനെ കാവലേൽപിച്ചതുപോലെയാകുമോ??

108

കമിതാക്കളും സുഹൃത്തുക്കളും വഴക്കിട്ട് പിരിയുമ്പോള്‍ നഗ്ന ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ പ്രചരിപ്പിക്കുന്നത് പതിവായിരിക്കുകയാണ്. വ്യാപക പരാതികളാണ് ഇതിനെ തുടര്‍ന്ന് ഉയരുന്നത്. ഇത്തരത്തിൽ അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാൻ ഫേസ്ബുക്ക് പുതിയ പരീക്ഷണത്തിന് തയ്യാറെടുക്കുന്നു. ഇതിനായി സ്വന്തം നഗ്‌ന ഫോട്ടോ മെസഞ്ചര്‍ ആപ്പ് വഴി കമ്പനിയ്ക്ക് അയച്ചുനല്‍കാനാണ് ഫേസ്ബുക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

ഇത്തരം ചിത്രങ്ങള്‍ ലഭിക്കുന്നതിലൂടെ ഫേസ്ബുക്കിന് ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് സൃഷ്ടിക്കാനും സമ്മതപത്രമില്ലാതെ വ്യക്തിയുടെ നഗ്‌ന ദൃശ്യം മറ്റാരെങ്കിലും പ്രചരിപ്പിക്കുന്നത് തടയാനാകുമെന്നുമാണ് ഫേസ്ബുക്ക് പറയുന്നത്.