HomeNewsLatest Newsകോണ്‍ഗ്രസ് അനുഭാവമുള്ള പേജുകള്‍ നീക്കം ചെയ്തതിനു പിന്നാലെ ബിജെപിയുടെ പേജുകളും നീക്കം ചെയ്ത് ഫേസ്ബുക്ക്; കൂടുതൽ...

കോണ്‍ഗ്രസ് അനുഭാവമുള്ള പേജുകള്‍ നീക്കം ചെയ്തതിനു പിന്നാലെ ബിജെപിയുടെ പേജുകളും നീക്കം ചെയ്ത് ഫേസ്ബുക്ക്; കൂടുതൽ പണികിട്ടിയത് ബിജെപിക്കെന്നു സോഷ്യൽ മീഡിയ

കോണ്‍ഗ്രസ് അനുഭാവമുള്ള 687 പേജുകള്‍ നീക്കം ചെയ്തതായി ഫേസ്ബുക്കിന്റെ സൈബര്‍ സെക്യൂരിറ്റി പോളിസി തലവന്‍ നതാനിയേല്‍ ഗ്ലേയ്‌സിയേഴ്‌സ് അറിയിച്ചത് കഴിഞ്ഞ ദിവസമാണ്. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ ലംഘിച്ച ഫേസ്ബുക്ക് പേജുകള്‍ നീക്കം ചെയ്യുന്ന നടപടി തുടരുന്നു. 700 പേജുകളും അക്കൗണ്ടുകളുമാണ് ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നീക്കം ചെയ്തത്.

ബിജെപിയെയാണ് ഫേസ്ബുക്കിന്റെ നടപടി കൂടുതല്‍ ബാധിച്ചത്. ബിജെപിയുടെ 15 പേജുകള്‍ നീക്കം ചെയ്തതായും ഫേസ്ബുക്ക് പുറത്തുവിട്ട പ്രസ്താവനയില്‍ വെളിപ്പെടുത്തി. കോണ്‍ഗ്രസിന്റെ പേജുകളാണ് കൂടുതല്‍ നീക്കം ചെയ്തതെങ്കിലും രണ്ട് ലക്ഷം പേര്‍ മാത്രമാണ് ആ പേജുകള്‍ പിന്തുടരുന്നത്. 26 ലക്ഷത്തോളം ഫോളോവേഴ്‌സാണ് നീക്കം ചെയ്ത ബിജെപി അനുഭാവ പേജുകള്‍ക്ക് ഉള്ളത്. 27 ലക്ഷം രൂപയാണ് 2014 ആഗസ്റ്റ് മുതല്‍ ഫേസ്ബുക്ക് പരസ്യങ്ങള്‍ക്കായി കോണ്‍ഗ്രസ് അനുഭാവ പേജുകള്‍ ചെലവാക്കിയത്. ബിജെപി ചെലവഴിച്ചത് 50 ലക്ഷം രൂപയും.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments