ഇലക്ഷൻ മുന്നിൽക്കണ്ട് തയാറെടുപ്പുമായി ഫേസ്ബുക്ക്; വ്യാജപ്രചരണം തടയാന്‍ 2000 പേർ

9

ഇന്ത്യയില്‍ അഞ്ച‌് സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ‌് പ്രഖ്യാപിച്ച ഉടന്‍ 2000 പേരെ വ്യാജപ്രചാരണം തടയാന്‍ ഫെയ‌്സ‌്‌ബുക്ക‌് നിയമിച്ചതായി വാര്‍ത്തകള്‍. മൂഹ്യമാധ്യമങ്ങളിലൂടെ ബിജെപി പ്രവര്‍ത്തകര്‍ വ്യാജപ്രചാരണം നടത്തുന്നുണ്ടെന്ന‌് പ്രസിഡന്റ‌് അമിത‌് ഷാ തന്നെ സമ്മതിച്ചപ്പോള്‍ സുക്കന്‍ബര്‍ഗിന‌് ഇക്കാര്യത്തില്‍ ഇട പെടാതിരിക്കാനാകില്ലല്ലോ. ഇന്ത്യയില്‍ രാഷ്ട്രീയപ്രചാരണങ്ങള്‍ക്ക് സുതാര്യത വരുത്താന്‍ തീരുമാനിച്ച കാര്യം വ്യക്തമാക്കിയത് ഫെയ്സ്ബുക്ക് വൈസ് പ്രസിഡന്റ് റിച്ചാര്‍ഡ് അലനാണ്.

വ്യാജപ്രചാരണങ്ങളുടെപേരില്‍ അക്രമങ്ങള്‍ പടരുന്നതും കൊലപാതകങ്ങള്‍ നടക്കുന്നതും ഉത്തരേന്ത്യയില്‍ നിത്യസംഭവമായി മാറിയിട്ടുമുണ്ട‌്. വിദ്വേഷം പ്രചരിപ്പിക്കുന്നതും അക്രമം പ്രോത്സാഹിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ പ്രചരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്താനാണ‌് പുതിയ നിയമനം. രാഷ്ട്രീയ പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും സുതാര്യത ഉറപ്പാക്കുന്ന തരത്തിലുള്ള പുതിയ പതിപ്പിലേക്കാണ് കമ്ബനി മാറുക. ആഗോളതലത്തില്‍ പലയിടത്തും ഇത്തരത്തിലാണ് ഫെയ്സ്ബുക്ക് പ്രവര്‍ത്തിക്കു