ലോകകപ്പ് : വീന്‍ഡീസിനെ എട്ട് വിക്കറ്റിന് തകര്‍ത്ത് ഇംഗ്ലണ്ട്: റൂട്ടിന് സെഞ്ച്വറി

187

ലോകകപ്പിൽ വെസ്റ്റിന്‍ഡീസിനെതിരെ ഇംഗ്ലണ്ടിന് ഗംഭീര ജയം. 213 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് അനായാസമാണ് വിജയം നേടിയത്. 33.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലായിരുന്നു ലക്ഷ്യം മറികടന്നത്. ജോ റൂട്ടിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയാണ് മത്സരത്തിന് ഇംഗ്ലണ്ടിന നേട്ടമായത്. 94 പന്തില്‍ 100 റണ്‍സുമായി റൂട്ട് പുറത്താവാതെ നിന്നു. നേരത്തെ പന്തെറിഞ്ഞ് രണ്ട് വിക്കറ്റും റൂട്ട് നേടിയിരുന്നു.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് വിന്‍ഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഓവര്‍ തീരും മുമ്പ് തന്നെ വിന്‍ഡീസ് 212 റണ്‍സിന് പുറത്താവുകയായിരുന്നു. മഴ മൂലം ഔട്ട്ഫീല്‍ഡ് നനഞ്ഞത് കൊണ്ട് ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന് ഫീല്‍ഡിംഗ് തിരഞ്ഞെടുക്കാന്‍ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. പതിയെ തുടങ്ങിയ വിന്‍ഡീസിന് രണ്ട് റണ്‍സെടുത്ത എവിന്‍ ലൂയിസിനെ പെട്ടെന്ന് തന്നെ നഷ്ടമായി. പിന്നീട് പിടിച്ച് നില്‍ക്കാന്‍ ശ്രമിച്ചപ്പോഴൊക്കെ ടീമിന് തിരിച്ചടി നേരിടേണ്ടി വന്നു.