ലോകകപ്പ് ക്രിക്കറ്റ്: കിവീസിനെതിരെ ഇംഗ്ലണ്ടിന് മിന്നും ജയം, സെമി ഉറപ്പാക്കി

97

ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിലേക്കു കുതിച്ചു. ഇന്നലെ നടന്ന പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ ഇംഗ്ലണ്ട് 119 റണ്‍സിനു തകര്‍ത്തെറിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 305 റണ്‍സാണ് നേടിയത്. മറുപടിയില്‍ കളിയുടെ ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നല്‍കാതെയാണ് കിവികള്‍ ചിറകറ്റുവീണത്. അഞ്ചോവര്‍ ശേഷിക്കെ വെറും 186ന് ന്യൂസിലാന്‍ഡ് കൂടാരം കയറി. ടോം ലാതമൊഴികെ (57) മറ്റുള്ളവരൊന്നും പൊരുതാന്‍ പോലും തയ്യാറായില്ല.

തോൽവിയോടെ ന്യൂസിലാന്‍ഡിന്റെ സെമി ഫൈനല്‍ സാധ്യത തുലാസിലായി. പാകിസ്താനും ബംഗ്ലാദേശും തമ്മിലുള്ള അടുത്ത മല്‍സരഫലത്തെ ആശ്രയിച്ചിരിക്കും കിവികളുടെ സെമി പ്രവേശനം. മല്‍സരത്തില്‍ പാകിസ്താന്‍ തോല്‍ക്കുകയാണെങ്കില്‍ ന്യൂസിലാന്‍ഡിന് സെമിയില്‍ കയറാം. എന്നാല്‍ പാകിസ്താന്‍ വന്‍ മാര്‍ജിനില്‍ ജയിക്കുകയാണെങ്കില്‍ കിവികള്‍ക്കു നാട്ടിലേക്കു മടങ്ങേണ്ടിവരും.